കൊല്ലം: 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് എൻ.സി.പി അഖിലേന്ത്യാ പ്രസിഡന്റ് ശരദ് പവാർ നേതൃത്വം നൽകുമെന്ന് എൻ.സി.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.രാജൻ പറഞ്ഞു.സംഘ പരിവാറിനും കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ശരദ് പവാർ നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷമുന്നണി 2024ൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ജില്ലാ എൻ.സി പി.നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ചന്ദനത്തോപ്പ് അജയകുമാർ അദ്ധ്യക്ഷനായി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.ഷാജി, ജി.പദ്മാകരൻ, ആർ.കെ.ശശിധരൻ പിള്ള, അഡ്വ.സി.എൻ.ശിവൻ കുട്ടി, കെ.വിശാലാക്ഷി, താമരക്കുളം സലിം, പ്രതീപ് കുമാർ, അഡ്വ.കബീർഷാ എന്നിവർ സംസാരിച്ചു.