shifana-23

പടിഞ്ഞാറേ കല്ലട: കല്യാണം ഉറപ്പിച്ച പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട ഡി.ബി കോളേജ് രണ്ടാം വർഷ എം.എ വിദ്യാർത്ഥിനിയും പള്ളിശേരിക്കൽ തെറ്റിക്കുഴി തെക്കതിൽ പ്രവാസിയുമായ അബ്ദുലത്തീഫിന്റെയും കെ.എസ്.ആർ.ടിസി കണ്ടക്ടർ ഷീജയുടെയും മകൾ ഷിഫാനയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്.

വരുന്ന ഞായറാഴ്ച വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ യുവാവുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രാവിലെ 7 വരെ വീട്ടിൽ ഉണ്ടായിരുന്ന ഷിഫാനയെ പെട്ടെന്ന് കാണാതായി. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടുമുറ്റത്തെ കിണറിന്റെ ഗ്രിൽ ഉയർന്നിരിക്കുന്നതും ഷിഫാനയുടെ ചെരിപ്പ് കണ്ടെത്തുകയും ചെയ്തു. പരിശോധനയിൽ ഷിഫാന കിണറ്റിൽ ഉണ്ടെന്നുള്ള വിവരം അറിഞ്ഞതോടെ നാട്ടുകാർ ശാസ്താംകോട്ട പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.