കരുനാഗപ്പള്ളി : മാനവീയം ഗ്രന്ഥശാലയ്ക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രതിഭകളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ് .അനിൽകുമാർ അദ്ധ്യക്ഷനായി. എ.സജീവ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ .പി .ബി. ശിവൻ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എൽ.ശ്രീലത, ഡോ.പി.മീന, നഗരസഭാ കൗൺസിലർമാരായ എം.അൻസർ, കെ. പി. പ്രസന്നകുമാർ, ഷഹ്ന നസിം, ജീവ കാരുണ്യ പ്രവർത്തകൻ പോച്ചയിൽ നാസർ, എസ്. ഗോപിദാസ്, എൻ. ചന്ദ്രശേഖരൻ, എം.സുരേഷ് കുമാർ, അനീഷ് മുട്ടാണിശ്ശേരിൽ, പി.സി.സരുൺ, ജെ.ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.