
ചവറ: നീണ്ടകര ഗ്രാമപഞ്ചായത്ത് ഫൈലേറിയ എലിമിനേഷന്റെ ഭാഗമായി പഞ്ചായത്ത് തല പ്രഖ്യാപനവും വിളംബര റാലിയും നടത്തി. വിളംബര റാലിയുടെ സമാപനത്തോട് അനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പഞ്ചായത്ത് തല ഫൈലേറിയാ എലിമിനേഷൻ പ്രഖ്യാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രാജീവൻ സ്വാഗതം പറഞ്ഞു. തുടർന്ന് വിഷയ അവതരണം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നടാശയും സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. തനുജയും ചേർന്ന് അവതരിപ്പിച്ചു. യോഗത്തിൽ പ്രിയാ ഷിനു , ബേബിരാജൻ, സേതുലക്ഷമി, മീനു, ആഗ്നസ് , ഹെലൻ ,ജോളി എന്നിവർ സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.ജോയി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ അജയകുമാർ, റോഷ്നി, ഷമീമ , ജോൺ, സ്വാതി, സസ്ന എന്നിവരും ആശപ്രവർത്തകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.