karepra-
താലൂക്കിലെ കാർഷികേതര സംഘങ്ങളുടെ വിഭാഗത്തിൽ നിക്ഷേപ സമാഹരണത്തിൽ ഒന്നാമതെത്തിയ കരീപ്ര റീജിയണൽ വനിതാ സഹകരണ സംഘം ഭാരവാഹികൾ അർബൻ ബാങ്ക് വൈസ് പ്രസിഡന്റ് ഡി.രാജപ്പൻ നായരിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.

എഴുകോൺ : താലൂക്കിലെ കാർഷികേതര സംഘങ്ങളുടെ വിഭാഗത്തിൽ നിക്ഷേപ സമാഹരണത്തിൽ ഒന്നാമതെത്തിയ കരീപ്ര റീജിയണൽ വനിതാ സഹകരണ സംഘത്തിനുള്ള അവാർഡ് സംഘം ഭാരവാഹികൾക്ക് സമ്മാനിച്ചു. കൊട്ടാരക്കരയിൽ നടന്ന സഹകരണ വാരാഘോഷത്തിൽ അർബൻ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഡി.രാജപ്പൻ നായരിൽ നിന്ന് വനിതാ സംഘം പ്രസിഡന്റ് കെ.മറിയാമ്മയും സെക്രട്ടറി ഗീതാകുമാരിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. അഞ്ച് കോടിയിൽ പരം രൂപ സമാഹരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സഹകരണ മേഖലയിൽ ഡ്രൈവിംഗ് സ്കൂൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കരീപ്ര വനിതാ സംഘം നടത്തി വരുന്നുണ്ട്.