 
അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏരൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്രചികിത്സാ ക്യാമ്പും കലോത്സവത്തിൽ വിജയിച്ച കുട്ടികളെ ആദരിക്കലും നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.അജയൻ അദ്ധ്യക്ഷനായി. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ മുഖ്യപ്രഭാഷണം നടത്തി. അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് അനീഷ് കെ.അയിലറ, സെക്രട്ടറി ഷാർളി ബഞ്ചമിൻ, ട്രഷറർ ശ്രീകണ്ഠൻപിള്ള, പ്രിൻസിപ്പൽ ഹരീഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സുദേവൻ, എം.വി.തോമസ്, അജയകുമാർ, ജി. മഞ്ജു, ഡോ.ദേവരാജൻ നായർ, കെ.കെ.ജോൺസൺ , കെ.ആർ.സുനിൽ , ബി.എസ്.സീന, അനുജിത്ത് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളിലെ കാഴ്ച തകരാർ കണ്ടെത്തുന്നതിനും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനുമുള്ള അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ സൗജന്യ പദ്ധതിയായ സൈറ്റ് ഫോർ കിഡ്സ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാഴ്ച വൈകല്യം കണ്ടെത്തിയ 82 കുട്ടികൾക്ക് ലയൺസ് ക്ലബ് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അനീഷ് കെ. അയിലറ പറഞ്ഞു.