photo
ആയുർ ഗവ.ജവഹർ ഹൈസ്കൂളിൽ നടന്ന ആന്റിബയോട്ടിക് മൈക്രോബിയൽ ബോധവത്കരണ ക്ലാസ് പി.ടി.എ പ്രസിഡന്റ് ബി. മുരളി ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹൈസ്കൂളിൽ നടന്ന ആന്റി ബയോട്ടിക് മൈക്രോബിയൽ ബോധവത്കരണ ക്ലാസ് പി.ടി.എ പ്രസിഡന്റ് ബി.മുരളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബി.ദീപ അദ്ധ്യക്ഷയായി. ആയൂർ ഗവ.ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആരതി ക്ലാസ് നയിച്ചു. കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ 24 വരെ നടത്തുന്ന ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായിട്ട് ആയൂർ ഗവ.അയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.