കൊല്ലം : മഹർഷി അരവിന്ദന്റെ നൂറ്റിയമ്പതാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് തപസ്യ കലാസാഹിത്യവേദി ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ അരവിന്ദോത്സവം സംഘടിപ്പിക്കും. കിഴക്കേകല്ലട സിനി ഓഡിറ്റോറിയത്തിൽ 27ന് വൈകുന്നേരം 2.30 ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാപ്രസിഡന്റ് എസ്.രാജൻ ബാബു അദ്ധ്യക്ഷനാകും. ലൈഫ് ഇൻ എ സിപ്പ് ലോക്ക് ബാഗ് എന്ന കൃതിയിലൂടെ ശ്രദ്ധേയായ യുവ എഴുത്തുകാരി വിജയ് വിധുവിനെ അനുമോദിക്കും. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ പുസ്തക അവലോകനം നടത്തും. സേവാ ഭാരതി ജില്ലാ അദ്ധ്യക്ഷൻ കേണൽ എസ്. ഡിനി ഉപഹാരം നൽകും. ശിവജി സുദർശനൻ, രഞ്ജിലാൽ ദാമോദരൻ, മണി കെ. ചെന്താപ്പൂര്, ആർ.അജയകുമാർ, രവികുമാർ ചേരിയിൽ, കല്ലട അനിൽ, കെ.വി.രാമാനുജൻ തമ്പി, കെ.ജയകുമാർ തുടങ്ങിയവർ സംസാരിക്കും.