photo
ആള്‍ കേരളാ ഗോൾഡ് & സിൽവർ മർച്ചന്റ്‌സ് അസോസ്സിയേഷൻ കരുനാഗപ്പള്ളി യൂണിറ്റ് സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ കരുനാഗപ്പള്ളി യൂണിറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും ഇ.അബ്ദുൽ റസാക്ക് രാജധാനിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സി.ആർ.മഹേഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നദീർ ഹാജി സ്വാഗതവും ഷാജഹാൻ രാജധാനി നന്ദിയും പറഞ്ഞു. ഇ.അബ്ദുൽ റസാക്ക് രാജധാനി (പ്രസിഡന്റ്) , സിയ സയാൻ, ഷാജി സുമംഗലി, ഷാജഹാൻ രാജധാനി (വൈസ് പ്രസിഡന്റുമാർ), നദീർ ഹാജി (ജനറൽ സെക്രട്ടറി ), സിദ്ദിഖ് മഹിമ, മൻസൂർ മണവാട്ടി, റഹീം ഷിജീർ (സെക്രട്ടറിമാർ), സക്കീർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.