photo
ലഹരിക്കെതിരെ സി.ഐ.ടി.യു കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല

കരുനാഗപ്പള്ളി : ലഹരിക്കെതിരെ തൊഴിലാളി കവചം എന്ന മുദ്രാവാക്യമുയർത്തി സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി മനുഷ്യച്ചങ്ങല തീർത്തു.വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകരും തൊഴിലാളികളും മനുഷ്യ ചങ്ങലയിൽ അണിചേർന്നു. തൊഴിലാളികൾക്ക് സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ.അനിരുദ്ധൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. ആർ.വസന്തൻ, വി.ദിവാകരൻ എന്നിവർ മനുഷ്യ ചങ്ങലയ്ക്ക് നേതൃത്വം നൽകി.