 
പത്തനാപുരം : താലൂക്ക് തല സഹകരണ വരാഘോഷത്തിൽ നിക്ഷേപ സഹകരണ യഞ്ജത്തിൽ പത്തനാപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയനിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ ഇളമ്പൽ സർവീസ് സഹകരണ ബാങ്കിനുള്ള പുരസ്കാരം പ്രസിഡന്റ് കെ കരിക്കത്തിൽ തങ്കപ്പൻ പിള്ള സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗം കെ രാജാഗോപാലിൽ നിന്ന് ഏറ്റുവാങ്ങി. പത്തനാപുരം അസിസ്റ്റന്റ് രജിസ്ട്രാർ സുരേഷ് കുമാർ, കേരള ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ് .വേണുഗോപാൽ, ബാങ്ക് സെക്രട്ടറി പി.മണി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബാങ്ക് ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു.