puli
കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് കടന്നു ചെന്ന വാഹത്തിൽ കീടനാശിനി സ്പ്രേ ചെയ്യുന്ന പുളിയറയിലെ ആരോഗ്യ . വകുപ്പിന്റെ ചെക്ക് പോസ്റ്റിലെ ജീവനക്കാർ.

പുനലൂർ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട് അതിർത്തിയിലെ പുളിയറയിൽ കേരളത്തിൽ നിന്ന് കടന്ന് ചെല്ലുന്ന വാഹനങ്ങൾ പരിശോധിച്ച് കീടനാശിനി തളിച്ചാണ് കയറ്റി വിടുന്നത്. ചെക്ക്പോസ്റ്റ് വഴിയെത്തുന്ന വാഹനങ്ങളിലെ ചക്രങ്ങളിൽ കീട നാശിനി സ്പ്രേ ചെയ്ത ശേഷം കടത്തി വിടും. തമിഴ്നാട്ടിലേക്ക് മത്സ്യം,മുട്ട,ആട്, കോഴി വേസ്റ്റ് തുടങ്ങിയവ വാഹനങ്ങളിൽ കയറ്റിയെത്തുന്നോയെന്നും പരിശോധിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന.