കരുനാഗപ്പള്ളി: ദുരന്തമുഖങ്ങളിൽ അടിയന്തര രക്ഷപ്രവർത്തനങ്ങൾക്കുള്ള സന്നദ്ധ പ്രവർത്തകരെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ .എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത്‌സിംഗ് യൂത്ത് ഫോഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. എ .ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്രി പ്രസിഡന്റ് അരവിന്ദ് സുരാജിന്റെ അദ്ധ്യക്ഷതയിൽ തുറയിൽക്കടവിൽ ചേർന്ന ക്യാമ്പ് ജില്ലാ പ്രസിഡന്റ് ടി.എസ്.നിധീഷ് ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ സേനയെ സജ്ജീകരിക്കുന്ന പ്രധാന ട്രെയിനർമാരിൽ ഒരാളായ ഹർഷകുമാർ ശർമ്മയും ഡിഫൻസ് ട്രെയിനർ പി.സി.സുനിലും ക്ലാസ് നയിച്ചു. ക്യാമ്പിൽ സി .പി .ഐ കൊല്ലം ജില്ല അസി.സെക്രട്ടറി അഡ്വ.എം.എസ്.താര ,സംസ്ഥാന യൂത്ത് ഫോഴ്സ് ക്യാപ്ടൻ എസ്.വിനോദ്കുമാർ, കൊല്ലം ജില്ല യൂത്ത് ഫോഴ്സ് ക്യാപ്ടൻ ഇ.കെ.സുധീർ, സി.പി.ഐ ജില്ലാ കമ്മിറ്റി അഗം കടത്തൂർ മൺസൂർ, പാർട്ടി മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ , ജില്ല പഞ്ചായത്തംഗം ഗേളിഷൺമുഖൻ, എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്റ് അനന്തു എസ്.പോച്ചയിൽ എന്നിവർ പ്രസംഗിച്ചു. എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്രി സെക്രട്ടറി ആർ.ശരവണൻ സ്വാഗതവും എ.ഐ.എസ്.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്രി സെക്രട്ടറി എസ്.കാർത്തിക് നന്ദിയും പറഞ്ഞു. ഭഗത്‌സിംഗ് യൂത്ത് ഫോഴ്സ് ഓച്ചിറ മണ്ഡലം ക്യാപ്ടനായി അരവിന്ദ് സുരാജിനെയും വൈസ് ക്യാപ്ടൻമാരായി ആർ.അഭിരാജ്, ആർ.കരൺരാജ്, അഖില കൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു.