കൊട്ടിയം : മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മയ്യനാട് സി.കേശവൻമെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിലെ കിടപ്പു രോഗികളുടെ വായനാഭിരുചി പരിപോഷിപ്പിക്കുന്ന പുസ്തകത്തണൽ പദ്ധതിക്ക് തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ സിന്ധുറാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ മയ്യനാട് സുനിൽ, എൻ.എസ്.എസ് വോളണ്ടിയർമാർ ശേഖരിച്ച പുസ്തകങ്ങൾ സൂപ്രണ്ട് ഡോ. സലിലയ്ക്ക്
കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ റെജി, സിസ്റ്റർ മായ, പ്രോഗ്രാം ഓഫീസർ എം.എസ്.അജിത
തുടങ്ങിയവർ സംസാരിച്ചു.