 
തൊടിയൂർ: ഓച്ചിറബ്ലോക്ക് പഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യാവസായികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പച്ചക്കറിക്കൃഷിയുടെ ഭാഗമായി തൊടിയൂർ ഡിവിഷനിൽ അരമത്ത്മഠം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ
പഞ്ചക്കറിത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. ജൈവകേരളം,ഹരിത കേരളം
ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, അംഗങ്ങളായ തൊടിയൂർ വിജയൻ ,കെ.ധർമ്മദാസ്, ഇന്ദ്രൻ എന്നിവർ സംസാരിച്ചു. അസി.കൃഷി ഡയറക്ടർ എച്ച്.ഷബീന പദ്ധതി വിശദീകരിച്ചു. ഹരിത കേരളം ഗ്രൂപ്പ് അംഗങ്ങളായ വാസന്തിഅമ്മ, വത്സല, വിലാസിനിഅമ്മ, ഹലിമത്ത്, ജോളിനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ ജിജു എന്നിവർ പങ്കെടുത്തു.
അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.സുർജിത്ത് സ്വാഗതവും ഡോ.ജി.ഗിരിജാദേവി നന്ദിയും പറഞ്ഞു.
13 വനിതാ സംഘം കൃഷി ഗ്രൂപ്പുകളാണ് ഇവിടെ പച്ചക്കറി കൃഷി നടത്തുന്നത്. ഓരോ ഗ്രൂപ്പും 50 സെന്റിൽ കുറയാത്ത സ്ഥലത്ത് കൃഷി ചെയ്യും.
3114 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കുന്ന ഗ്രൂപ്പിന് 22,817 രൂപയുടെ തൈകളും വളവും നൽകും. ശാസ്ത്രീയ കൃഷിരീതിയിൽ ഗ്രൂപ്പുകൾക്ക് പരിശീലനവും നൽകും.