കൊല്ലം: ഓർഗനൈസേഷൻ ഫെഡറേഷൻ ഒഫ് നാഷണൽ പോസ്റ്റൽ പ്രവർത്തകരുടെ ദ്വിദിന റീജിയണൽ റസിഡൻഷ്യൽ പഠന ക്യാമ്പ് ഇന്നും നാളെയും ഉമയനല്ലൂർ കെ.സി.എം.എസ് ഉപസഭാഹാളിൽ നടക്കും. ഇന്ന് രാവിലെ 10ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യാതിഥിയാകും. ഡിവിഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജി.ആർ. മണിചന്ദ്രകുമാർ അദ്ധ്യക്ഷനാകും. നാളത്തെ ക്യാമ്പ് തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്യും. സൗത്ത് റീജിയണിലെ കൊല്ലം, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്, പത്തനംതിട്ട, തിരുവല്ല എന്ന് പോസ്റ്റൽ ഡിവിഷനുകളിലെയും ആർ.എം.എസിലെയും ജീവനക്കാർ ക്യാമ്പിൽ പങ്കെടുക്കുമെന്ന് ഡിവിഷണൽ സെക്രട്ടറിമാരായ മണിചന്ദ്രകുമാർ, അനൂപ്, ഡിവിഷണൽ പ്രസിഡന്റുമാരായ സജീവൻ, മോഹനൻ, സർക്കിൾ ഓർഗനൈസിംഗ് സെക്രട്ടറി ആനന്ദ് ബി. മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.