കൊല്ലം: സ്വാതന്ത്ര്യ സമരസേനാനിയും സ്റ്റേറ്റ് കോൺഗ്രസ് നേതാവുമായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 125-ാമത് ജന്മവാർഷികത്തിന്റെ ഭാഗമായി കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് 29ന് തുടക്കമാകും. ചവറ കെ.എം.എം.എല്ലിന് സമീപത്തുള്ള കുമ്പളം സ്മാരക ഗവേഷണകേന്ദ്രത്തിൽ വൈകിട്ട് 5ന് മന്ത്രി എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യും. കുമ്പളം ഫൗണ്ടേഷൻ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ വിശിഷ്ടാതിഥിയും പി.സി.വിഷ്ണുനാഥ് എം.എൽ.എ അനുസ്‌മരണ പ്രഭാഷണവും നടത്തും.
കുമ്പളത്തിന്റെ എന്റെ കഴിഞ്ഞകാല സ്മരണകൾ ' എന്ന ആത്മകഥ പുനഃപ്രസിദ്ധീകരിക്കുമെന്നും ആഘോഷത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വിദ്യാർത്ഥികൾക്കായി അഖില കേരള പ്രസംഗമത്സരം, ക്വിസ് മത്സരം തുടങ്ങിയവയും നടത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.സി.രാജൻ, ഡയറക്ടർ പ്രൊഫ. സി.ശശിധരക്കുറുപ്പ്, ജോ. ഡയറക്ടർ അഡ്വ. ഗോപി എസ്. കൃഷ്ണൻ, എക്സി. കമ്മിറ്റി അംഗം ഡോ. ജയചന്ദ്രൻ നങ്ങാശേരിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.