കൊല്ലം: ചെറുകിട സ്വകാര്യ സ്വർണപ്പണയ ബാങ്കുകാരുടെ ഏക സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നാളെ കരുനാഗപ്പള്ളി അരമത്തുമഠം ചേമത്തറയിൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. അസോ. ജില്ലാ പ്രസിഡന്റ് ശുഭവർമ്മരാജ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ സി.ആർ. മഹേഷ്, സുജിത്ത് വിജയൻപിള്ള എന്നിവർ പങ്കെടുക്കും.
വ്യാജ സ്വർണപ്പണയ മാഫിയക്കെതിരെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കൽ, ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡ് വിതരണം, വിവാഹ ധനസഹായ വിതരണം എന്നിവയും നടക്കുമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാബു ആനന്ദൻ, ജില്ലാ പ്രസിഡന്റ് ശുഭവർമ്മ രാജ, ട്രഷറർ ആർ. അശോകൻ, ജോ. സെക്രട്ടറി അനി വിജയൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്.ശ്രീലാൽ, കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് വിശ്വംഭരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.