
ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം വി.എസ്.സന്തോഷ് കുമാറിന്. കല്ലുവാതുക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോണിന്റെ മാനേജിംഗ് ഡയറക്ടറുമാണ് സന്തോഷ് കുമാർ.
താലൂക്ക് യൂണിയൻ ഹാളിൽ നടന്ന പ്രതിഭാ സംഗമത്തിൽ ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി പുരസ്കാരം സമ്മാനിച്ചു. പ്രതിഭാ സംഗമം എൻ.എസ്.എസ് കൗൺസിൽ അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു.
മെരിറ്റ് അവാർഡ് വിതരണം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു.