dcc-

കൊല്ലം: ആനുകൂല്യങ്ങൾ നിഷേധിക്കാനും ഇല്ലാതാക്കാനുമാണ് ഇടത് ഭരണം ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. കൊല്ലം ഡി.സി.സി ഹാളിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ മുപ്പത്തിയെട്ടാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് പി.സുരേന്ദ്രനാഥ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി അൻസർ അസീസ്, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറി വി.മധുസൂദനൻ, സെക്രട്ടേറിയറ്റ് അംഗം എം.സുജയ്, സംസ്ഥാന കമ്മിറ്റി അംഗം ബി.സതീശൻ, ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്‌, സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, വൈസ്‌ പ്രസിഡന്റ് എൽ.ശിവപ്രസാദ്, വനിതാഫാറം സെക്രട്ടറി ഷൈലജ അഴകേശൻ,​ ടി.രാധാകൃഷ്ണൻ, ബി.ജി.പിള്ള, ടി.നാഗരാജൻ, എസ്.രാജേന്ദ്രപ്രസാദ്, പി.രാജേന്ദ്രൻ പിള്ള, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
പുതിയ നിയോജക മണ്ഡലം ഭാരവാഹികളായി അബ്ദുൽ സലാം (പ്രസിഡന്റ്),​ ബെൻസി (സെക്രട്ടറി), പി.രാജേന്ദ്രൻ പിള്ള (ട്രഷറർ) എന്നിവരടങ്ങിയ 25അംഗ കമ്മിറ്റിയെയും 17 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.