കുന്നിക്കോട്: റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി മദ്ധ്യവയസ്കൻ മരിച്ചു. ആവണീശ്വരം നെടുവന്നൂർ നാല് സെന്റ് കോളനിയിൽ ഗോപാലന്റെ മകൻ സുരേന്ദ്രനാണ് (50) മരിച്ചത്. മേസ്തിരി ജോലി ചെയ്തിരുന്ന സുരേന്ദ്രൻ വ്യാഴാഴ്ച രാത്രി 8 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇന്നലെ രാവിലെ 6 ഓടെ പ്രദേശവാസിയാണ് മൃതദേഹം കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.