chavara-
രാജ്യത്താദ്യമായി സമ്പൂർണ ഭരണഘടന സാക്ഷരത പൂർത്തിയാക്കിയ ബ്ലോക്ക് പഞ്ചായത്തായി ചവറ ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തത്തിന്റെ പ്രഖ്യാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: രാജ്യത്താദ്യമായി സമ്പൂർണ ഭരണഘടന സാക്ഷരത പൂർത്തിയാക്കിയ ബ്ലോക്ക് പഞ്ചായത്തായി ചവറ ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തത്തിന്റെ പ്രഖ്യാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ചവറയ്ക്ക് കിട്ടിയിരിക്കുന്ന ഈ അംഗീകാരം മറ്റുള്ളവർ കൂടി മാതൃകയാക്കി ഭരണഘടന അവബോധം സൃഷ്ടിക്കണമെന്നും ഭരണഘടനപരമായ പൗരന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചും കടമകളെക്കുറിച്ചും ബോധവാന്മാരായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ചെയ്യേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. സോഫിയ സലാം സ്വാഗതം പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ, മുൻമന്ത്രി ഷിബു ബേബി ജോൺ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാ കെ.ഡാനിയൽ

സി.പി.സുധീഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബാബു, പി.ആർ.രജിത്ത് , എം.ഷമി,എസ്. സിന്ധു, ഡി.പി.സി.ആമിന, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ബിന്ദു കൃഷ്ണ, കെ.സുരേഷ് ബാബു,

ആർ.രവീന്ദ്രൻ, കോഞ്ചേരിൽ ഷംസുദ്ദീൻ, ചക്കിനാൽ സനൽകുമാർ, ജി.സേതുനാഥൻ പിള്ള, വെറ്റമുക്ക് സോമൻ, എം.പ്രസന്നൻ ഉണ്ണിത്താൻ, ജോസ്, വിമൽരാജ്, നിഷാ സുനീഷ്, സുമയ്യ അഷറഫ്, സജി അനിൽ, ഷാജി എസ്.പള്ളിപ്പാടൻ, ജോയ് ആന്റണി, പ്രിയ ഷിനു,സി.രതീഷ് എന്നിവർ സംസാരിച്ചു. ബി.ഡി.ഓ ജോയ് റോഡ്സ് നന്ദി പറഞ്ഞു