പുനലൂർ: റെയിൽവേ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി ആത്മഹ്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയയാളെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കിയശേഷം പൊലീസിന് കൈമാറി. ചൊപ്ര അനിൽഭവനിൽ ചക്രപാണി(59)യെയാണ് പുനലൂർ ഫയർസ്റ്റേഷൻ ഓഫീസർ ബി.ഗിരീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുനലൂർ പൊലീസ് കൈമാറിയത്. ഇന്നലെ വൈകിട്ട് 3 മണിയോടെ പുനലൂർ മുഹൂർത്തിക്കാവിന് സമീപത്തെ റെയിൽവേ പാലത്തിലെത്തി കല്ലടയാറ്റിൽ ചാടാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികൾ പുനലൂർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് പാലത്തിന്റെ തൂണിന് മുകളിൽ കിടന്ന് ഉരുണ്ട ചക്രപാണിയെ നയപരമായി തൂണിൽ നിന്ന് പാലത്തിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.