കൊല്ലം: കടപ്പാക്കട സ്പോട്സ് ക്ലബും കാവ്യതരംഗിണിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനവും കവിഅരങ്ങും ആദരിക്കലും നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കടപ്പാക്കട സ്പോട്സ് ക്ലബിൽ നടക്കുന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കാവ്യതരംഗിണി പ്രസിഡന്റ് ആസാദ് ആശിർവാദ് അദ്ധ്യക്ഷനാകും. കടപ്പാക്കട സ്പോട്സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജി സത്യബാബു മുഖ്യപ്രഭാഷണം നടത്തും. ആർ.എസ്.ബാബു, റാഫി കാമ്പിശേരി, കെ.വി.ജ്യോതിലാൽ, ചവറ ബഞ്ചമിൻ, കെ.ഉദയകുമാർ, ഉമാസാന്ദ്ര, എ.ശ്യാംകുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കുരീപ്പുഴ ശ്രീകുമാർ കവികളെ ആദരിക്കും. 4ന് നടക്കുന്ന കവിഅരങ്ങ് അമ്മിണിക്കുട്ടി ഉദ്ഘാടനം ചെയ്യും. ചവറ സുരേന്ദ്രനാഥ് അദ്ധ്യക്ഷനാകും. 26 കവികൾ കവിതകൾ അവതരിപ്പിക്കും.