കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരളം കണ്ട നിർഭയനായ രാഷ്ട്രീയ നേതാവായിരുന്നു സി.കേശവനെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. എകീകൃത ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി അഡ്വ ബി.ഗോപൻ, യോഗം ബോർഡ് മെമ്പർമാരായ കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.ബി ശ്രീകുമാർ, ടി.ഡി.ശരത്ചന്ദ്രൻ, വനിതാ സംഘം നേതാക്കളായ അംബികാ ദേവി, മധുകുമാരി, സ്മിത, ശാഖാ ഭാരവാഹികളായ നന്ദനൻ, സിദ്ധാർത്ഥൻ, രാജീവൻ, അനിൽകുമാർ, പത്മനാഭ പണിക്കർ, രാജൻ, രാധാകൃഷ്ണൻ, വിനോദ്, വിദ്യാധരൻ, ശരത് ചന്ദ്രൻ, അശോകൻ, എസ്.ജയചന്ദ്രൻ, ശശി, രാജൻ, ധർമ്മപുത്രൻ, ഉദയൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.