
പുത്തൂർ: പവിത്രേശ്വരം കെ.എൻ.എൻ.എം. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ പ്രതിഭകളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽനടന്ന ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എൻ.കെ.മണി അദ്ധ്യക്ഷനായി. ഹയർ സെക്കൻഡറി വിഭാഗം പ്രിസിപ്പൽ ടി.ദീപാലക്ഷ്മി സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ വിഭാഗം പ്രഥമാദ്ധ്യാപകൻ ബൈജു ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന പ്രവർത്തി പരിചയമേള, ഗണിതശാസ്ത്രമേള, സ്പോർട്സ് ,ഉപജില്ല കലോത്സവ വിജയികളെ ആദരിച്ചു. ദേശീയതലത്തിൽ നടന്ന കലാ-ഉത്സവ പരിപാടിയിലെ വിജയിക്കും യു.എസ്.എസ് സ്കോളർഷിപ്പ് വിജയികളെയും അനുമോദിച്ചു. എൻ.സി.സി ദേശീയ ഷൂട്ടിംഗ് മത്സര വിജയിയെയും സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയെയുംഅനുമോദിച്ചു. ചടങ്ങിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അജിത രമേശ്, പി.എൻ.മനോജ്, പി.ടി.എ പ്രസിഡന്റ് വി.പത്മകുമാർ, കറസ്പോണ്ടന്റ് ഒഫ് ദ മാനേജർ ജെ.കെ.ഗോപകുമാർ , വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പി.ജി.മായാ ലക്ഷ്മി ,.എസ്.സി.വി എൽ.പി.എസ് ഹെഡ്മാസ്റ്റർ ജെ.കെ.നന്ദകുമാർ എം.എം.ജയരാജ് തുടങ്ങിയവർ സംസാരിച്ചു.