കൊല്ലം: 2022-23 അദ്ധ്യയന വർഷത്തെ എഴുകോൺ സർക്കാർ പോളിടെക്നിക് കോളേജിൽ ഡിപ്ളോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 29ന് രാവിലെ 10ന് നടക്കും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.

എസ്.എസ്.എൽ.സി, സംവരണങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫീസാനുകൂല്യത്തിന് വരുമാന സർട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാകണം. മറ്റ് പോളിടെക്നിക്ക് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഫീസ് രസീതും അഡ്മിഷൻ സ്ളിപ്പും ഹാജരാക്കിയാൽ മതിയാകും. പ്രവേശനം ലഭിക്കുന്ന പട്ടിക ജാതി/പട്ടിക വർഗ അപേക്ഷകരും, ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരും കോഷൻ ഡിപ്പോസിറ്റായി 1000 രൂപയും, ഒരു ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ കോഷൻ ഡിപ്പോസിറ്റ് ഉൾപ്പെടെ ഫീസായി 3890 രൂപയും എ.ടി.എം കാർഡ് മുഖേന അടയ്ക്കണം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ പി.ടി.എ സംഭാവന പണമായും നൽകണം. വെബ് സൈറ്റ് www.polyadmission.org. ഫോൺ: 9744846849, 9400364047, 8111984538.