
ചാത്തന്നൂർ: ചാത്തന്നൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇടനാട് ഗവ. എൽ.പി സ്കൂളിലെ ഒന്നാം നില ക്ലാസ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം ജി.എസ് ജയലാൽ എം.എൽ.എ നിർവഹിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, ഇത്തിക്കര ബ്ലോക്ക് സ്ഥിരം സമിതി അംഗം ദസ്തകീർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അമൽ ചന്ദ്രൻ, സജീവ് കുമാർ, ഷൈനി ജോയ്, വാർഡ് മെമ്പർമാരായ ടി.എം.ഇക്ബാൽ, മീര ഉണ്ണി, രേണുക രാജേന്ദ്രൻ, മഹേശ്വരി, എസ്.കെ.ചന്ദ്രകുമാർ, പ്രമോദ് കാരംകോട്, ലീലാമ്മ ചാക്കോ, ആർ.സന്തോഷ്, ഷീബ മധു, ശരത്ചന്ദ്രൻ, കെ.ഇന്ദിര, ബീന രാജൻ, സജീന നജീം, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.സുന്ദർദാസ്, സീനിയർ ലെറ്റർ ഡോ. സന്തോഷ് കുമാർ, ബി.പി.സി ഇൻ ചാർജ് അനില.എസ്.പണിക്കർ, വികസന സമിതി കൺവീനർ എസ്.ശിശുപാലൻ, മുൻ മെമ്പർ ഉഷാദേവി, പി.ടി.എ പ്രസിഡന്റ് ആർ.രാരിഷ്, ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.