
കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ നടന്ന വൺ മില്യൻ ഗോൾ കാമ്പയിൻ സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ബി. ജയകൃഷ്ണൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പി. ഷീജാ കുമാരി എന്നിവർ മുഖ്യാതിഥികളായി. ഫാ. മാത്യു തോമസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളും അദ്ധ്യാപകരും ഗോളടിച്ച് വൺ മില്യൻ ഗോൾ കാമ്പയിനിൽ പങ്കുചേർന്നു.