
ഐവർകാല: ഐവർകാല കിഴക്ക് വയൽതിട്ടയിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കെ. കാർത്ത്യായിനിഅമ്മ (90) നിര്യാതയായി. മക്കൾ: കമലമ്മ (റിട്ട. അദ്ധ്യാപിക), ദേവരാജൻ നായർ (റിട്ട. എച്ച്.എം, എസ്.എൻ.വി.ജി യു.പി.എസ്, പുത്തനമ്പലം, സി.പി.എം ഐവർകാല മുൻ ലോക്കൽ സെക്രട്ടറി), സാവിത്രിഅമ്മ, ഉഷാകുമാരി. മരുമക്കൾ: ഇ.കെ. കേശവൻ മാസ്റ്റർ, കെ.ആർ. ഗീതാഭായി (റിട്ട. എച്ച്.എം, പെരുവിഞ്ച ശിവഗിരി എൽ.പി.എസ്), ജി. രാധാകൃഷ്ണപിള്ള, പി.കെ. രാജഗോപാലൻ നായർ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്.