
കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫാത്തിമ കോളേജ് ഒഫ് ഫാർമസിയിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ് ഉദ്ഘാടനം ചെയ്തു.
കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജി.ബിജു മുഖ്യ പ്രഭാഷണം നടത്തി.
മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ അദ്ധ്യക്ഷനായി. മുൻ ജയിൽ ഡി.ഐ.ജി ബി.പ്രദീപ് ആമുഖ പ്രഭാഷണം നടത്തി.
ഫാത്തിമ കോളേജ് ഒഫ് ഫാർമസി ചെയർമാൻ ആസാദ് റഹിം മുഖ്യതിഥിയായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എസ്.രതീഷ് കുമാർ ലഹരി വിരുദ്ധ ക്ലാസെടുത്തു. സമിതി ഓഫീസ് സെക്രട്ടറി കെന്നത്ത് ഗോമസ്, ആർ.തോമസ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ വിനീത ജയകൃഷ്ണൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ലക്കി മനോജ് നന്ദിയും പറഞ്ഞു.