sn-

കൊല്ലം: ശ്രീനാരായണ വനിത കോളേജിൽ വിമൺസ് സ്റ്റഡി യൂണിറ്റിന്റെയും എൻ.എസ്.എസിന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമണ നിർമ്മാജ്ജന ദിനം ആചരിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.സുനിൽ കുമാർ അദ്ധ്യക്ഷനായി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ലിംഗ വിവേചനമോ? എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിക്കുകയും ചെയ്തു. പ്രസന്നകുമാരി, ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ, അഡ്വ. സുമലാൽ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിമൺസ് സ്റ്റഡി യൂണിറ്റ് കോ ഓഡിനേറ്റർ ഡോ. ശില്പ ശശാങ്കൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദേവിപ്രിയ, ആർ.ബീന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.