ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ മൈക്രോ പ്ലാൻ പദ്ധതി ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ആശാദേവി മുഖ്യാതിഥിയായി. പ്രസിഡന്റ് എസ്.സുദീപ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, ജനപ്രതിനിധികളായ ആശ, രോഹിണി, എ.ദസ്തക്കീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി.സുഭദ്രാമ്മ, അജയകുമാർ, ഹരീഷ് പൂവത്തൂർ, ബി.ആർ.ദീപ, അല്ലിഅജി, മെഴ്സി, ഷീജ, പ്രമീള തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബിജു ശിവദാസൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു.