കൊല്ലം: എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ അഷ്ടമുടി കായലിൽ നടക്കും. ജലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. മാസ് ഡ്രിൽ ഫ്‌ളാഗ് ഓഫ് എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. എം.പിമാരായ കൊടിക്കുന്നിൽല്‍ സുരേഷ്, എ.എം.ആരിഫ്, എം.എൽ.എമാരായ ഡോ. സുജിത്ത് വിജയൻപിള്ള, ജി.എസ്.ജയലാൽ, പി.സി.വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, പി.ടി.ബി.ആർ.എസ് സെക്രട്ടറി എൻ.പീതാംബരക്കുറുപ്പ്, ജില്ലാ കളക്ടർ, കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ പി.ബി.നൂഹ്, ഡെപ്യൂട്ടി ഡയറക്ടർ ടി.വി.പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. എം എൽ.എമാരായ കെ.ബി.ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, പി.എസ്.സുപാൽ, സി.ആർ.മഹേഷ്, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ എന്നിവർ മുഖ്യാതിഥികളാകും.