കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ.സേവ്യർ ലാസർ അദ്ധ്യക്ഷനായി. സ്കൂളിന്റെ ചരിത്രം പ്രിൻസിപ്പൽ ജി.ഫ്രാൻസിസ് വിശദീകരിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കാത്തലിക് സ്കൂൾ മാനേജമെന്റ് എഡ്യുക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പ്രൊഫ. പ്രേം ഏലിയാസ്, പി.ടി.എ പ്രസിഡന്റ് ആർ.ശിവകുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ബി.രാജീവ് സ്വാഗതവും ഹെഡ്മാസ്റ്റർ എ.റോയിസ്റ്റൺ നന്ദിയും പറഞ്ഞു.

നവീകരിച്ച ഹാളിന്റെയും അസംബ്ലി ഡയസിന്റെയും ഉദ്‌ഘാടനം കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. രാവിലെ 9ന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. എ.സി.പി അഭിലാഷ് ദീപം തെളിച്ചു. ഫാ.ബിനു തോമസ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.