കൊല്ലം: കെ.എസ്.ആർ.ടി.സിയുമായി ചേർന്നുള്ള കോർപ്പറേഷന്റെ ഗ്രാമവണ്ടി സർവീസ് തുടങ്ങി. പൊതുഗതാഗതം എല്ലാവരിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി ആന്റണി രാജു പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ് തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ 7.30ന് കൊല്ലം കോർപ്പറേഷന് മുന്നിൽ നിന്ന് ആരംഭിച്ച് ബീച്ച്, തങ്കശേരി, തിരുമുല്ലവാരം, ഒഴുക്കുതോട്, ശക്തികുളങ്ങര, കാവനാട്, കടവൂർ, അഞ്ചാലുംമൂട്, താന്നിക്കമുക്ക്, കണ്ടച്ചിറ ചീപ്പ് വഴി, ചാത്തിനാംകുളം, കരിക്കോട് പഴയ ബസ് സ്റ്റാൻഡ്, കല്ലുംതാഴം, അയത്തിൽ, കൂനമ്പായിക്കുളം ക്ഷേതം, പാലത്തറ, മേവറം, തട്ടാമല, കൂട്ടിക്കട, വാളത്തുംഗൽ, ഇരവിപുരം, ചായക്കടമുക്ക്, അമൃതകുളം, തുമ്പറ, എസ്.എൻ കോളേജ് ജംഗ്ഷൻ വഴി കൊല്ലം ഡിപ്പോയിലെത്തും.
രാവിലെ 10നും ഇതേ റൂട്ടിൽ സർവീസ് നടത്തും. വൈകിട്ട് 5ന് ശാരാദാമഠം, കപ്പലണ്ടിമുക്ക് കോളേജ് ജംഗ്ഷൻ, തുമ്പറ, അമൃതകുളം, ചായക്കടമുക്ക്, ഇരവിപുരം, വാളത്തുംഗൽ, കൂട്ടിക്കട, തട്ടാമല, മേവറം, അയത്തിൽ, കല്ലുംതാഴം, കരിക്കോട്, ചാത്തിനാംകുളം, താന്നിക്കമുക്ക്, അഞ്ചാലുംമൂട്, കടവൂർ, ശക്തികുളങ്ങര, തിരുമുല്ലാവാരം, തങ്കശേരി വഴി കൊല്ലം ഡിപ്പോയിലെത്തും.