
കൊല്ലം: ഇന്ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോട്ട് ജെട്ടിക്ക് സമീപത്തുള്ള വേദിയിൽ ശ്രീനാരായണ വനിതാ കോളേജ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. കർച്ചറൽ കമ്മിറ്റി വേദിയിൽ കൊല്ലം ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ചെണ്ട മേളത്തോടേ കൾച്ചറൽ കമ്മിറ്റി കലാ - സംസാകാരിക പരിപാടികൾ അവസാനിച്ചു.