കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ട് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മുന്നിട്ടുനിൽക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴയുന്ന മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ തുഴച്ചിൽക്കാരെ ആദരിക്കും.

35 വർഷമായി പി.ബി.സിയുടെ ഒന്നാം പങ്കായാക്കാരനായ ടി.ബി.ഷാജി, പരിശീലകരായ എം.പി.വിനോദ്, മറ്റ് തുഴച്ചിൽക്കാർ എന്നിവരെ ലീല റാവിസ് അഷ്ടമുടിയിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുക.

ഒപ്പം ലീല റാവിസ് അഷ്ടമുടിയിൽ പുതുതായി ആരംഭിക്കുന്ന വാട്ടർ സ്പോർട്സിനും തുടക്കമാകും. കൂടുതൽ വിവരങ്ങൾക്ക് സുനിൽ കുമാർ​ ​- 8590 513004.