kalapriyan-52

ഓയൂർ: ബാറിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വെളിയം ചരുവിള പുത്തൻ വീട്ടിൽ കലാപ്രിയനാണ് (52) മരിച്ചത്. വെളിയത്തെ ബാർ ഹോട്ടലിന് മുന്നിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു ഓട്ടോറിക്ഷ. ഇന്നലെ രാവിലെ 7 ഓടെയാണ് നാട്ടുകാർ കലാപ്രിയനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

നാളുകളായി കലയപുരത്തെ അഗതി മന്ദിരത്തിലായിരുന്നു താമസം. ഭാര്യ: ഗീത. മകൻ: കർണൻ. പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.