mini

കുളത്തൂപ്പുഴ: സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേള കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ തുടങ്ങി. 48 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നായി 450ലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

മന്ത്രി ആർ. ബിന്ദു മേള ഉദ്ഘാടനം ചെയ്തു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ,കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ,വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീൻ,ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽകുമാർ,സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ടി.പി.ബൈജുഭായ് തുടങ്ങിയവർ പങ്കെടുത്തു.