കൊല്ലം: ചടയമംഗലം ജടായുപ്പാറയിലെ രാമക്ഷേത്രത്തിലേക്കുള്ള 1008 കൽപ്പടവുകളുടെ സമർപ്പണവും സ്ത്രീ സുരക്ഷാ ജനമുന്നേറ്റ സഭയുടെ ഉദ്‌ഘാടനവും 29ന് വൈകിട്ട് 5ന് കൊല്ലം കഴ്‌സൺ റോഡ് എൻ.എൻ കോംപ്ലക്സ് മംഗല്യ ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. സ്വാഗതസംഘം അദ്ധ്യക്ഷൻ ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന് മുന്നോടിയായി വൈകിട്ട് 4ന് ചെട്ടികുളങ്ങര വിജയരാഘവകുറുപ്പിന്റെ കുത്തിയോട്ടവും ഉണ്ടായിരിക്കുമെന്ന് നിർവാഹക സമിതി പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ, സെക്രട്ടറി സി.കെ.ചന്ദ്രബാബു, ജോ.സെക്രട്ടറി എ.ജി.ശ്രീകുമാർ, ട്രഷറർ രമേശ്ബാബു, മുരളീധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.