photo
: അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കും ലഹരിക്കുമെതിരെ എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വനിത സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ് എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കും ലഹരിക്കുമെതിരെ എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വനിത സംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ജന ജാഗ്രത സദസ് എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വനിത സംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ അദ്ധ്യക്ഷനായി. ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും യോഗം ഡയറക്ടറുമായ ജി.ബൈജു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ , സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത സജീവ്,ശ്രീനാരായണ എംപ്ലോയിസ് ഫോറം പുനലൂർ യൂണിയൻ പ്രസിഡന്റ് ബിന്ദു പി.ഉത്തമൻ, സെക്രട്ടറി അഞ്ജു അർജ്ജുനൻ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.