കൊല്ലം: കുഡുംബി സേവാസംഘം വിദ്യാഭ്യാസ അവാർഡ് വിതരണവും യുവജനസംഘം സംസ്ഥാന സമ്മേളനവും ഡിസംബർ 18ന് രാവിലെ 10ന് നോർത്ത് പരവൂർ ടൗൺ ഹാളിൽ നടക്കും. അവാർഡ് ദാന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.സി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ പ്രഭാവതി അവാർഡ് വിതരണം നിർവഹിക്കും. തുടർന്ന് ചേരുന്ന യുവജനസംഘം സംസ്ഥാന സമ്മേളനത്തിൽ സംഘം പ്രസിഡന്റ് എം.ഡി.അരുൺ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി പി.എ.അനൂപ്, ട്രഷറർ എം.പി.പ്രീയേഷ് എന്നിവർ സംസാരിക്കും.