 
കരുനാഗപ്പള്ളി: ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി വൃശ്ചികോത്സവത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സമ്മേളനം സംഘടിപ്പിച്ചു. പെൻഷണേഴ്സ് ആൻഡ് എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ പരിപാടി നടത്തിയത്. പിന്നാക്ക സമുദായവും സംവരണവും എന്ന വിഷത്തെ ആസ്പദമാക്കിയുള്ള സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം.ബാബു ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, കോ - ഓർഡിനേറ്റർ ടി.വി.റിജിമോൻ, സെക്രട്ടറി എ.അജിത്ത് കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പെൻഷണേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.വിശ്വനാഥൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.രാജൻ, ബിജു രവീന്ദ്രൻ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, ടി.ഡി.ശരത് ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം, വനിതാസംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, സ്മിത എന്നിവർ പ്രസംഗിച്ചു. എംപ്ലോയീസ് ഫോറം പ്രസിഡന്റ് വി.എം.വിനോദ് കുമാർ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.