കൊല്ലം: നാഷണൽ കോ ഓഡിനേഷൻ ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ ആഭിമുഖ്യത്തിൽ തങ്കശേരിയിൽ നടന്ന ജനസഭ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് സാബു അദ്ധ്യക്ഷനായി. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി.എസ്.പ്രദീപ് വിഷയാവതരണം നടത്തി.

സി.പി.ഐ കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ.രാജിവ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഒ.ബി.രാജേഷ്, ഡിവിഷൻ കൗൺസിലർമാരായ സ്റ്റാൻലി, മിനിമോൾ ജി.ആർ പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം താഹാകോയ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സി.അരുൺ സ്വാഗതവും

കെ.പി.ഡബ്ലു.എഫ് (ഐ.എൻ.ടി.യു.സി) ജില്ലാ സെക്രട്ടറി ഡെയ്സൺ ആന്റണി നന്ദിയും പറഞ്ഞു.