
കൊല്ലം: ചോറ് പൊതികൾ സംഭരിച്ച് കിടപ്പുരോഗികൾക്കും അഗതികൾക്കും എത്തിച്ചുനൽകുന്ന ചോറ് പൊതി പദ്ധതിയുടെ പതിമൂന്നാമത് വാർഷികം തങ്കശേരി ബിഷപ്സ് ഹൗസിൽ വി കെയർ പാലിയേറ്റീവ് മുഖ്യരക്ഷാധികാരിയും ഹാൻഡ്‌സ് ഫോർ ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ഹാൻഡ്‌സ് ഫോർ ലൈഫ് വർക്കിംഗ് പ്രസിഡന്റുമായ ജോർജ്.എഫ്.സേവ്യർ വലിയവീട് അദ്ധ്യക്ഷനായി. വി കെയർ പാലിയേറ്റീവ് ട്രഷറർ ബെറ്റ്സി എഡിസൺ, ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്‌വേർഡ് രാജു കുരിശിങ്കൽ എന്നിവർ സംസാരിച്ചു. പദ്ധതി രൂപീകരിച്ച ഡോ. പോൾ ആന്റണി മുല്ലശേരിയെ ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയും ബെറ്റ്സി എഡിസനും ചേർന്നും ജോർജ്.എഫ്.സേവ്യർ വലിയവീടിനെ എഡ്‌വേർഡ് രാജു കുരിശിങ്കലും പൊന്നാട അണിയിച്ച് ആദരിച്ചു.