കൊല്ലം: സംസ്ഥാനത്ത് നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ദ്രവമാലിന്യ പരിപാലനത്തിന്റെയും ജലസ്രോതസുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായുള്ള 'മലംഭൂതം ' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം എസ്.എൻ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ ജലപരിശോധനകളിൽ ജലസ്രോതസുകളിൽ ഇ - കോളി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മലംഭൂതം ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി.