yureeka-

എഴുകോൺ: ശാസ്ത്ര സാഹിത്യ പരിഷത്ത് കരീപ്ര പഞ്ചായത്തുതല യുറീക്ക വിജ്ഞാനോത്സവം കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി.രാജശേഖരൻ നായർ, ടി.വി.സുധർമ്മ, കൊട്ടാരക്കര മേഖലാ സെക്രട്ടറി എം.എൽ. ഹൃദയകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം പി.ഷീജ, സ്ക്കൂൾ മാനേജർ എൻ.ഉമാനാഥശങ്കർ, പരിഷത്ത് യൂണിറ്റ് സെക്രട്ടറി കെ.സുനിൽകുമാർ, പ്രസിഡന്റ് എൻ.ഷീജ തുടങ്ങിയവർ സംസാരിച്ചു.

കരീപ്ര പഞ്ചാത്തിലെ എൽ.പി, യു. പി സ്കൂളുകളിൽ നിന്ന് നൂറ്റി അമ്പതിൽപ്പരം കുട്ടികൾ യുറീക്കാ വിജ്ഞാനോത്സവ മത്സരത്തിൽ പങ്കെടുത്തു.