photo

പുനലൂർ: എൻ.സി.സി ദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര എൻ.സി.സി യൂണിറ്റിന്റെ (9 (കെ)ബി.എൻ) നേതൃത്വത്തിൽ പുനലൂർ ശ്രീനാരായണ കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊട്ടാരക്കര എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ അമിതേഷ് വർമ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുനലൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സന്തോഷ് അദ്ധ്യക്ഷനായി. അസോ.എൻ.സി.സി ഓഫീസർ ഡോ.വി.അരുൺ, പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോ.എൽ.സ്മിത, അതുൽ ജെ.അരവിന്ദ് എന്നിവർ സംസാരിച്ചു. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എൻ.സി.സിയുടെ 45 സീനിയർ വോളണ്ടിയർമാർ രക്തദാനം നടത്തി. പുനലൂർ എസ്.എൻ കോളേജിന് പുറമെ ജില്ലയിലെ മറ്റ് അഞ്ച് കോളേജുകളിൽ നിന്നുള്ള എൻ.സി.സി കേഡറ്റുകളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.