
പോരുവഴി : പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൊല്ലം നെഹ്റു കേന്ദ്രയുടെയും ജയ ജ്യോതി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷവും സെമിനാറും ക്വിസ് മത്സരവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര യൂത്ത് കോഡിനേറ്റർ നിപുൺ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഭരണഘടന ദിനാഘോഷ സന്ദേശം നൽകി. ഭരണഘടന ചരിത്രവും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശശികുമാർ വിഷയം അവതരിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഷാനു ഫിലിപ്പ്, ജെ.സുനിൽ, സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാല പ്രസിഡന്റ് ആർ.അനിൽ , നെഹ്റു യുവ കേന്ദ്ര എൻ.എസ്.വി.അതുൽ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ചന്ദ്ര ബാബു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, സത്യചിത്ര സെക്രട്ടറി പ്രകാശ്, ട്രഷറർ ഓമനക്കുട്ടൻ, ലൈബ്രേറിയൻ അനിത തുടങ്ങിയവർ സംസാരിച്ചു.